പറയാന്‍ ബാക്കി വെച്ചത് ഒരുപാടുണ്ട്
പറയാന്‍ ആഗ്രഹിച്ചു പലപ്പോഴും
എന്തെ പറഞ്ഞില്ല എന്ന് അറിയില്ല
ഇനി പറയട്ടെ എങ്കില്‍ ...
ആദ്യമായി, ക്ഷമ ചോദിക്കട്ടെ,
വേദനിപ്പിച്ചു എങ്കില്‍...
ഒരിക്കലും വേദനിപ്പികുവാന് ആഗ്രഹിച്ചിരുന്നില്ല
എങ്കിലും അറിയാതെ എപ്പോഴോ
ചിലര്‍ക്ക് വേദനകള്‍ സമ്മാനിച്ചിരിക്കാം
ക്ഷമിക്കുക...
കുറെ നല്ല നാളുകള്‍ സമ്മാനിച്ചു നിങ്ങള്‍
ഒറ്റ നിമിഷത്തില്‍ എല്ലാം ഓര്മിക്കുവാന് കഴിയുന്നില്ല
മറന്നിട്ടല്ല, കുറെ അധികം ഉണ്ട് ആ നല്ല ഓര്‍മകള്‍,
അവയ്ക്ക് മങ്ങല്‍ എല്‍ക്കാതിരിക്കട്ടെ
നീ എനിക്ക് ചേച്ചിയായി, അമ്മയായി മാറി പലപ്പോഴും
ആ നാല് ചുമരുകള്‍ക്കുള്ളില്‍ എനിക്കത് ആശ്വാസമായി
എന്റെ നഷ്ടങ്ങളില്‍ എന്നോടൊപ്പം നിന്നു
എപ്പോഴോ അകന്നു പൊയ്...
എങ്കിലും ഈ വേളയില്‍,
ആ അകല്‍ച്ച നമ്മളില്‍ നിന്നും അകന്നിരിക്കുന്നു
നന്ദി...
തമാശ നിറഞ്ഞ ആ ദിനങ്ങള്‍ മറക്കില്ല ഒരിക്കലും
ഒരുപാട് ചിരിപ്പിച്ചിരുന്നു നീ...
പിരിയുമ്പോള്‍ ആ ചിരി നഷ്ടമാവുന്നു ഞങ്ങളില്‍
കണ്ടുമുട്ടുമ്പോഴെല്ലാം ഇനിയും ഞങ്ങളെ ആ ലോകത്തേക്ക് കൊണ്ടുപോകൂ....
നാം അടുത്തത് എപ്പോഴാണ് എന്ന് അറിയില്ല
എന്നാല്‍ അടുത്തപ്പോള്‍ എന്തെ നേരത്തെ ആയില്ല
എന്ന് തോന്നി..
നിങ്ങള്‍ എനിക്ക് എപ്പോഴും കൂട്ടായി നിന്നിരുന്നു
ഒരുമിച്ചു നിന്നപ്പോഴും നാം നാമായി നിലകൊണ്ടിരുന്നു
ആ പ്രത്യേകത എപ്പോഴും നമ്മളില്‍ ഉണ്ടാകട്ടെ
ഒന്നും കഴിയെണ്ടിയിരുന്നില്ല എന്ന് വെറുതെ ആഗ്രഹിക്കുന്നു
പക്ഷെ...
ഒരു വലിയ നന്മ ഇതിനു പിന്നില്‍ ഉണ്ടെന്നു വിശ്വസിക്കുന്നു
ഈ ഇറക്കത്തിന് മുന്നില്‍ ഒരു കയറ്റം നമ്മെ കാത്തിരിക്കുന്നു
നമുക്ക് മുന്നോട്ടു നടക്കാം